Popular Posts

Thursday 22 May 2014

Motorola unveils $120 Moto E in India


 

Motorola was teasing Moto E for the last couple of months with hinting very cheap price. And they have unwrapped the covers of Moto E today in India. It will be priced 6,999 rupees in India, that’s equivalent to $117. The phone will be also goes to sale in UK, Brazil, Mexico, Spain and Canada from today. The phone is built around a 4.3” scratch resistant display with Gorilla Glass 3 layer on top. It is of qHD resolution, resulting in a pixel density of 256 ppi. Under the hood of the Moto E operates a 1.2GHz dual-core processor that runs Android 4.4.2 KitKat. The company promises timely updates to future versions of Android, which is nice to hear for a phone of this budget nature.



Moto E has 1GB of RAM and 4GB of internal memory, of which just 2.21GB is available. Thankfully, it is expandable with up to 32GB microSD card. At the back, there’s a 5MP camera, while under the back cover resides a 1,980mAh battery. Motorola says it’s capable of lasting through a whole day of constant usage. Motorola says it has built the phone to last and as a result it is resistant to water splashes.

On the connectivity side, you’re covered with 3G, Wi-Fi 802.11n, Bluetooth, GPS and FM Radio. There’s a dual SIM variant of the phone (GSM + GSM). The smartphone measures 124.8 x 64.8 x 12.3mm and weighs 140g.

Tuesday 22 November 2011

.ആ.വെള്ളം താങ്ങാനുള്ള കപ്പാസിറ്റി ഇടുക്കി അണക്കെട്ടീനുണ്ട്

നമ്മുടെ മൂന്ന് ജില്ലകള്‍ക്ക് ഭീഷണിയായ മുല്ലപ്പെരിയാര് ഡാം തകര്‍ന്നാലുള്ള ചര്‍ചകളാണ് എങ്ങും.തീര്‍ച്ചയായും ഡാം പൊട്ടീയാല്‍ നമ്മുടേ സഹോദരങ്ങളയ പതിനായിരങ്ങള്‍ കൊല്ലപ്പെടും.ശേഷം പകര്‍ച്ച വ്യാധികള്‍,പുനര്‍ നിര്‍മാണം മുതലായ വലിയ കടമ്പകള്‍ വേറേ. എങ്കിലും ചിലര്‍ ഊഹാപോഹങ്ങള്‍ പരത്തുന്നില്ലെയെന്ന് സംശയം.. ദുരന്തം ഊതി പെരുപ്പിച്ച് കാണിക്കുക(മുപ്പതും-അമ്പതും ലക്ഷം ആളുകള്‍ മരിക്കുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണു..).നാല് ജില്ലകളില്ലാത്ത കേരളം, കൊച്ചി ഉണ്ടാവില്ല..നെടുമ്പാശേരി വരെ കടലിലാകും..പതിനായിരങ്ങള്‍ കൊല്ലപ്പെടുന്ന ഈ ദുരന്തത്ത ലഘൂകച്ച്ച് കാണുകയല്ല..ആരും അങ്ങിനെ കരുതരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു..

1.മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നുള്ള കേരളത്തിന്റെ അവകാശവാദം തമിഴനാട് അംഗീകരിച്ചു എന്നു കരുതുക..ഒരു പുതിയ ഡാം പണിയാന്‍ 3-6വര്‍ഷം വേണം. ഈ പണിയുന്ന വര്ഷങ്ങളില്‍ നിലവിലുള്ള ഡാം നിലനിര്‍ത്തിയാണൊ പണിയുക? അതോ അത് പൊ...ളീച്ചിട്ടാണൊ പണിയുക..നിലനിര്‍ത്തികൊണ്ടാണെങ്കില്‍ പുതിയ ഡാം പണിയുന്ന നീണ്ട കാലയളവില്‍ പഴയ ഡാം പൊട്ടില്ലെ.
2.ആകെ 42meter ഉഅയരത്തില്‍ വെള്ളം ശേഖരിക്കാനെ ഡാമിന് സാധിക്കൂ..അപ്പൊ എങ്ങിനെയാണു 180km അപ്പുറത്തുള്ള ഹൈകോടതിയുടെ അഞ്ചാം നിലയില്‍ (20m) വെള്ളം കയറുന്നെ..നെടുമ്പാശ്ശെരി കടലിലാകുന്നെ.
3.കോട്ടയം,ഇടൂക്കി,ആലപ്പുഴ,കോട്ടയം ജില്ലകളെ കേന്ദ്രീകരിച്ച് വന്‍ റിയല്‍ എസ്റ്റേറ്റ് ലോബി ജനങ്ങളില്‍ അതിഭീതി പരത്തുന്നു എന്ന് പറഞ്ഞാല്‍? ജനങ്ങള്‍ അവിടുന്നു ഒഴിഞ്ഞു പോവാന്‍ തുടങ്ങിയാല്‍ നേട്ടം ആര്‍ക്കാണു?
4.ഡാമിലുള്ള മുഴുവന്‍ വെള്ളവും പുറത്തേക്ക് ഒഴുകില്ലെന്ന് ഉറപ്പാണെന്നിരിക്കെ(ഡാമിന്റെ ബേസ് 41meter ആണ് അതങ്ങന്നെ തന്നെ ഒലിച്ച് പോകില്ല) മുപ്പതും-അമ്പതും ലക്ഷം ആളുകള്‍ മരിക്കുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണു.
5.ചുറ്റുമുള്ള മലയിടുക്കുകളില്‍ ധരാളം വെള്ളം ഉള്‍കൊള്ളുമെന്നിരിക്കെ എങ്ങിനെയാണ് ഇത്ര വലിയ വ്യാപ്തി ദുരന്തത്തിനു വരുന്നത്?
6.ഡാം പൊട്ടിയാല്‍ മൂന്നിലൊന്ന് വെള്ളം ഇടുക്കി അണക്കെട്ടീല്‍ എത്തും എന്നാണ് കരുതുന്നത്..വെള്ളം താങ്ങാനുള്ള കപ്പാസിറ്റി ഇടുക്കി അണക്കെട്ടീനുണ്ട്. (20-25 km idukki to mullaperiyaar)കാരണം.ഇടുക്കി,കുളമാവ്,ചെറുതോണി എനീ മൂന്ന് ഡാമുകള്‍ ചേര്‍ന്നതാണ് ഇടുക്കി ഡാം.പെട്ടേന്നൊരു പ്രഷര്‍ വരുമ്പൊള്‍ ഈ മൂന്ന് ഡാമുകളും അത് ഷെയര്‍ ചെയ്യും..ചെറുതോനി ഡാമിനു മാത്രമാണ് ഷട്ടര്‍ ഉള്ളത്. വെണമെങ്കില്‍ മുങ്കരുതലായി മുഴുവന്‍ ഷട്ടറും ഉയര്‍ത്തി ഇടുക്കിയിലെ വെള്ളം തുറന്നു വിടാവുന്നതാണു.കണക്കുകള്‍ അനുസരിച്ച് മുല്ലപ്പെരിയാറിനേക്കാള്‍ ആറിരട്ടി കരുത്തുള്ള കോണ്‍ക്രീറ്റ് ആര്‍ച്ച ഡാമാണ് ഇടുക്കിയിലേത്..റിച്ചര്‍ സ്കെയിലില്‍ 7-7.5 വരെയുള്ള ഭൂകമ്പങള്‍ അത് താങ്ങും..പിന്നെ ഇടുക്കിയൊക്കെ നിറഞ്ഞ് കിടക്കുന്നത് വര്‍ഷത്തില്‍ ഒരു മാസമാണ്.ഇപ്പൊ തന്നെ പതിനഞ്ച് വര്‍ഷമായി ഇടുക്കി ഡാം തുറന്നു വിട്ടിട്ടീല്ല..

പതിനായിരങ്ങള്‍ കൊല്ലപ്പെടുന്ന ഈ ദുരന്തത്ത ലഘൂകച്ച്ച് കാണുകയല്ല.ആരും അങ്ങിനെ കരുതരുതെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു..എന്റെ സംശയങള്‍ പങ്ക് വെച്ചു എന്ന് മാത്രം. പലര്‍ക്കും തോന്നുന്നുണ്ടാവാം ഇതുപോലെ..

Monday 21 November 2011

എറണാകുളം ജില്ല പൂര്‍ണമായും നശിക്കും



പ്രിയപ്പെട്ടവരെ, മുല്ലപ്പെരിയാറിനെ കുറിച്ച് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. പക്ഷെ ആകെ വര്‍ഷക്കാലത്തില്‍ മാത്രമേ നമ്മളെല്ലാവരും അതിനെ കുറിച്ച് സംസാരിക്കാറുള്ളൂ... ഞാനിവിടെ കുറച്ചു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ആയിരിക്കാം.. എങ്കിലും ഞാന്‍ പറയുന്നു.. ദയവു ചെയ്തു മുഴുവനും വായിക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്തു നിന്നും കുറച്ചാളുകള്‍ ഇവിടെ റിസര്‍ച് ന...ടത്തി ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി... അതനുസരിച്ച്, പരമാവധി 5 വര്‍ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ... നിര്‍ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല്‍ പോലും) തകര്‍ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകളും തകര്‍ന്നു ഇടുക്കിയിലെത്തും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങിനെ വന്നാല്‍, ഇടുക്കി ജില്ലയുടെ പകുതി മുതല്‍ തൃശൂര്‍ ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. അതില്‍ എറണാകുളം ജില്ല പൂര്‍ണമായും നശിക്കും. ഇങ്ങനെ വന്നാല്‍ ഉണ്ടാകാവുന്ന ചില പ്രധാന വിവരങ്ങള്‍ : നെടുമ്പാശ്ശേരി വിമാനത്താവളം ഓര്‍മകളില്‍ മാത്രമാകും. ലുലു, ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും. എല്ലാത്തിലും പുറമേ, ഏകദേശം 10 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും. ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍... വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 10 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍. ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന്‌ എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും.. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്‍റെ... ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്‍ക്ക്‌ താങ്ങാന്‍ കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന്‍ തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന്‍ തുറന്നു വിട്ടു പുതിയ ഡാം പണിതു അതില്‍ വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത്‌ 20 വര്‍ഷം എടുക്കും. അതുവരെ അവര്‍ വെള്ളതിനെത് ചെയ്യും?? അതിനാല്‍ അവര്‍ക്കും വിസമ്മതം... ഇങ്ങനെ ഇരു സര്‍ക്കാരുകളും മുഖത്തോട് മുഖം നോക്കിയിരുന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന്‌ ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും.. ഞാനിതു പറഞ്ഞത് ഈ കാര്യങ്ങള്‍ അറിയാത്ത ഒത്തിരി ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ കുറഞ്ഞത്‌, ഈ ഭാഗം കോപ്പി ചെയ്തു നിങ്ങള്‍ക്ക് കഴിയുന്ന അത്രയും ആളുകളെ അറിയിക്കുക. ഇരു സര്‍ക്കാരുകളും എത്രയും പെട്ടെന്ന് ഇതിന്റെ യഥാര്‍ത്ഥ ഗൌരവം മനസ്സിലാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക.. വരാന്‍ പോകുന്ന (വരാതിരിക്കാന്‍ നമ്മളെ പോലുള്ള സാധാരണക്കാരന് പ്രാര്‍ധിക്കാം, അതല്ലേ നമുക്ക് കഴിയൂ...) വിപത്തിന്റെ ആഴം എല്ലാവരും അറിയുക എന്ന നല്ല ഉദ്ദേശത്തോടു കൂടിയാണ് ഞാന്‍ ഇത് എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചെയ്യാന്‍ എന്തെങ്കിലും കഴിയുമെങ്കില്‍ അത് ചെയ്യു

Sunday 20 November 2011

മൗനം



മൗനം അതായിരുന്നു അവളുടെ ഭാഷ . അതായിരുന്നു അവള്‍ ഏറെ ഇഷ്ടപെട്ടിരുന്നതും.ഏറെ നാളായ് ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നതല്ലേ .കളിക്കൂടുകാരനായ് അവളോടൊപ്പം കൂടിയ നാളു തൊട്ടേ ഞാന്‍ അറിഞ്ഞതാണ് ഈ മൗനം.
കുട്ടിക്കാലത്തൊരു നാള്‍ അവളുടെ കൂടുകാരി അവള്‍ക് നല്‍കിയ മയില്‍‌പീലി തുണ്ട് കണ്ണിമാങ്ങ നല്‍കി ഞാന്‍ കൈകലാക്കി.
വീടിലെതിയപ്പോഴാണ് ഞാന്‍ അവളെ പറ്റിച്ചതാനെന്നു അവള്‍ക് മനസ്സിലായത്‌. അന്ന് ഒരു പാട് നേരം അവള്‍ വ......ീടിന്റെ വേലിക്കല്‍ എന്നെയും നോക്കി നിന്നിരുന്നു. ഞാന്‍ അങ്ങോട്ട്‌ നോക്കിയത് പോലുമില്ല . പിന്നീടെപ്പോഴോ അവള്‍ അവിടെ നിന്നും പോയപ്പോള്‍ ആണ് അവളുടെ മൗനത്തിനു ഒരു യാജനയുടെ അര്‍ഥം ഉണ്ടായിരുന്നു എന്ന് മനസ്സിലായത്‌. ഞാന്‍ അവളുടെ വീട്ടില്‍ ചെന്ന് നാമം ജപിച്ചുകൊണ്ടിരുന്ന അവളുടെ മടിയില്‍ മയില്‍‌പീലി വച്ച് തിരിച്ചു പോന്നു,

********************
കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു . ബാല്യത്തിലും കൌമാരത്തിലും അവളുടെ മൗനത്തിനു വാശിയുടെയും പിണക്കതിന്റെയും ഭാവങ്ങള്‍ ഉണ്ടായി. യൌവനത്തില്‍ അവളുടെ മൗനത്തിനു നാണത്തിന്റെ ഭാവമായിരുന്നു. എനിക്കത് അനുരാഗത്തിന്റെയും.

**********************
അന്നൊരു മഴക്കാലത്ത് തകര്‍ത്തു പെയ്യുന്ന മഴയില്‍ അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ മഴ നനയാതിരിക്കാന്‍ കയരിനിന്നപ്പോള്‍ ആണ് എന്റെയുള്ളിലെ ഇഷ്ടം ആദ്യമായി അനുരാഗമായി മാറിയത്. അവളെ അറിയിച്ചപോള്‍ അവള്‍ക് മൗനം തന്നെയായിരുന്നു. ഇത്തിരിയെങ്കിലും ഇഷ്ടമുണ്ടെങ്കില്‍ അതിപോള്‍ പറയണം എന്ന് ഞാന്‍ അവളോട്‌ പറഞ്ഞപ്പോള്‍ " ചെക്കന് വട്ടിളകിയ കാര്യം വീട്ടില്‍ പറയുന്നുണ്ട് " എന്നായിരുന്നു അവളുടെ പ്രതികരണം. ദേഷ്യവും സങ്കടവും ഒരു പെരുമഴ പോലെ ഉള്ളില്‍ പെയ്തിരങ്ങിയപോള്‍ ഞാന്‍ ആ മഴയില്‍ ഇറങ്ങി നടന്നു. പിന്നില്‍ നിന്നും അവള്‍ വിളിച്ചോ അറിയില്ല. മഴ നനഞ്ഞു വീട്ടില്‍ വന്നു കയറിയപോള്‍ മുത്തശ്ശിയും അമ്മയും ഒരുപാടു വഴക്ക് പറഞ്ഞു കാണും .ഒന്നും കേട്ടില്ല .ഉള്ളില്‍ അപോഴും പെരുമഴ ആയിരുന്നു.
***********************
പിറ്റേന്ന് കോമത്ത് അച്യുതന്‍ നായരുടെ മകളുടെ കല്യാണമായിരുന്നു. കാലത്ത് അമ്മ വന്നു വിളിച്ചപോള്‍ ആണ് പനിയാണെന്ന കാര്യം അറിയുന്നത്. മഴ നനഞ്ഞതല്ലേ നല്ല ചുക്ക് കാപ്പി കൊടുത്താല്‍ പനി താനേ പൊയ്ക്കൊള്ളും എന്ന് മുത്തശ്ശി കൊല്ലയിലിരുന്നു പറയുന്നത് കേട്ടു.
കുറെ നേരം കഴിഞ്ഞിട്ടും കാപ്പി കിട്ടാതായപ്പോള്‍ മുത്തശ്ശിയെ വിളിച്ചു. മുത്തശ്ശിയാണ് അമ്മ ചുക്ക് മേടിക്കാന്‍ അവളുടെ വീട്ടില്‍ പോയിരിക്കുകയാണെന്ന് പറഞ്ഞത് . അത് കേട്ടപോള്‍ മനസ്സില്‍ ഒരു പ്രതികാരത്തിന്റെ സുഖം,അമ്മ പറഞ്ഞുകാണും എനിക്ക് പനിയാണെന്ന്,ഇനി അവള്‍ കല്യാണത്തിന് പോയാലും മനസിനുള്ളില്‍ ഒരു വിഷമം കാണും.
*******************************
കാപിയും കുടിച്ചിരിക്കുമ്പോള്‍ അമ്മ ഇറങ്ങി .കുറച്ചു കഴിഞ്ഞാല്‍ അടുപ്പത്തിരിക്കുന്ന പൊടിയരിക്കഞ്ഞി എനിക്ക് എടുത്തു തരാന്‍ അമ്മ മുത്തശ്ശിയോട് പറയുന്നത് കേട്ടു. അവളും ഇപ്പോള്‍ തയ്യാരായിട്ടുണ്ടാവും . പോട്ടെ എല്ലവരും പോട്ടെ , മനസ്സില്‍ ഒരു വല്ലായ്മ ..വീണ്ടും വന്നു കിടന്നു .
**********************
ഒരു മുല്ലപ്പൂവിന്റെ ഗന്ധം അനുഭവപ്പെട്ടപ്പോളാണ് കണ്ണ് തുറന്നത് , മുന്നില്‍ ഒരു ദേവതയെപോലെ അവള്‍ ."ഇവള്‍ കല്യാണത്തിന് പോയില്ലേ" എന്ന് മനസ്സില്‍ ചോദിച്ചെങ്കിലും അല്പം ഗമയോടെ തന്നെ കിടന്നു ഒന്നും മിണ്ടിയില്ല . " എന്തിനാ മഴ നനഞ്ഞത്‌? " ഓ നീ സംസാരിക്കുമോ എന്ന് ചോതിക്കാനാണ് തോന്നിയത് എങ്കിലും " എനിക്കിഷ്ട്മുണ്ടായിട്ട് " എന്ന് മറുപടി പറഞ്ഞു .
" മഴ നനഞ്ജിട്ടല്ലേ പനി വന്നത് " " ഓ ആണോ എനിക്കറിയില്ലായിരുന്നു .. എനിക്ക് പനി വന്നാല്‍ നിനക്കെന്താ? " അവളുടെ ഉത്തരം കേള്‍ക്കാന്‍ മനസ്സ് തുടിക്കുന്നുണ്ടായിരുന്നു. പക്ഷെ ഉത്തരമുണ്ടായില്ല. മൗനം മാത്രമായിരുന്നു മറുപടി. ഇനി അവള്‍ ഒന്നും പറയില്ല എന്നറിയാവുന്നതു കൊണ്ട് തന്നെ കണ്ണടച്ച് കിടന്നു. ഇനി അവള്‍ പോവുകയാണെങ്കില്‍ പോട്ടെ.എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു നടന്നത്. എന്റെ നെറ്റിയില്‍ ഒരു നേര്‍ത്ത ചുംബനം .അതുമാത്രം മതിയായിരുന്നു അവളുടെ ഇഷ്ടം എത്രമാത്രം ഉണ്ടെന്നു മനസ്സിലാക്കാന്‍ , എങ്കിലും റോസ്സപൂവിതളുകള്‍ പോലുള്ള അവളുടെ അധരത്തിലേക്ക് നോക്കി വെറുതെ ചോദിച്ചു "അപ്പോള്‍ എന്നെ ഇഷ്ടമാണല്ലേ? " മറുപടി പിന്നെയും മൗനമായിരുന്നു. നാണത്തില്‍ കുതിര്‍ന്ന ഒരു സുഖമുള്ള മൗനം.
******************************************
പിന്നെയും ഒരുപാട് കാത്തിരിക്കേണ്ടി വന്നു മൗനം സമ്മതമായെടുത് അവളെ എന്റെ ജീവിതത്തിലേക്ക് വരവേല്‍കാന്‍.എത്ര പെട്ടെന്നാണ് ഒരു വലിയ കാലഘട്ടം കഴിഞ്ഞു പോയത്. അവളുടെ മൗനം എനിക്ക് മാത്രം ഗ്രഹിക്കാന്

Thursday 27 October 2011

ഓരോ ലിബിയന്‍ പൌരന്റെ പേരിലും മുപ്പതിനായിരം ദിനാറിന്റെ ബാങ്ക് അക്കൗണ്ട്

തന്റെ രാജ്യത്ത് ജോലി ഇല്ലാത്തവന് ശംബളം കൊടുത്ത ആദ്യത്തെ ഭരണാധികാരി ..രാജ്യത്ത് അ...വകാശങ്ങളില്‍ സ്ത്രീക്കിം പുരുഷനും തുല്യത നല്‍കി .സൌജന്യ വെള്ളം, വൈദ്യതി, വിദ്യാഭ്യാസം ..കൂരകള്‍ പൊളിച്ച് മനുഷ്യവാസയോഗ്യമായ വീടുകള്‍ നിര്‍മിച്ചു..ചികിത്സ രാജ്യത്തിന്‍റെ അകത്തും പുറത്തും സൌജന്യമാക്കി..തന്റെ ജനതക്ക് രാജ്യത്തിനകത്തും പുറത്തും ആദരവും ബഹുമാനവും നല്‍കിഈജിപ്റ്റ്‌, സുഡാന്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ യമന്‍ എന്നീ അറബ് രാജ്യങ്ങള്‍ക്ക് സഹായഹസ്തം നീട്ടി.ഇറ്റലി പരസ്യമായി മാപ്പ് പറഞ്ഞ രാജ്യം..ലിബിയയില്‍ കാണുന്ന യാചകര്‍ അവിടെ താമസിക്കുന്ന അറബ് രാജ്യക്കാരാണ്.ഓരോ ലിബിയന്‍ പൌരന്റെ പേരിലും മുപ്പതിനായിരം ദിനാറിന്റെ ബാങ്ക് അക്കൗണ്ട്‌ നല്‍കി..ദുര്‍ബലര്‍ക്കും അവരുടെ സഹായികള്‍ക്കും സൌജന്യമായി ശമ്പളം നല്‍കി..മദ്യം ആദ്യമേ നിരോധിച്ചു..കൈക്കൂലി നിരോധിച്ചു..ബാങ്കുകള്‍ പലിശ ഇടപാട് നടത്തുന്നില്ല..രാജ്യത്തിനകത്തു ലാന്ഡ് ലൈന്‍ ടെലിഫോണ്‍ വിളി സൌജന്യം ..പെട്രോളിന് വെള്ളത്തിന്റെ വില പോലും ഇല്ല..അവശ്യ ഭക്ഷണ സാധനങ്ങളുടെ വില കൂട്ടാന്‍ അനുവദിച്ചില്ല..ബ്രിടീഷുകാരെയും അമേരിക്കക്കാരെയും തന്റെ രാജ്യത്തുനിന്നും പുറത്താക്കി.തന്റെ ആഫ്രിക്കന്‍ അറബ് വസ്ത്ര വിധാനങ്ങളില്‍ അഭിമാനം കൊണ്ടു.വിദേശത്ത് പഠിക്കാന്‍ ഓരോ വിദ്യാര്തിക്കും മുന്നൂറു യൂറോയും സൌജന്യ ചിലവുകളും..ജനങ്ങള്‍ക്ക്‌ ഒരുവിധ നികുതിയും ഇല്ല..രാജ്യത്തിന് കടം ഇല്ല..സര്‍വകലാശാല ബിരുദം നേടിയാല്‍ ഒരാള്‍ക് ജോലിയില്ലെങ്ങിലും ശമ്പളം..ലിബിയയിലെ രെജിസ്ടര്‍ ചെയ്ത ഓരോ കുടുംബത്തിനും മുന്നൂറു യൂറോ പ്രതിമാസം സൌജന്യം..ഒരാള്‍ വിവാഹം ചെയ്യുമ്പോള്‍ നൂറ്റിഅമ്പതു ചതുരശ്ര മീറ്റര്‍ ഭൂമി അല്ലെങ്ങില്‍ ഒരു വീട് സൌജന്യം.പിന്നെ എന്തിനു അവര്‍ വിപ്ലവം നയിച്ചു???പിന്നെ എന്തിനു അവര്‍ അദ്ധേഹത്തെ കൊന്നു????ഇതിലും മെച്ചപ്പെട്ട അവസ്ഥ അവര്‍ സ്വപ്നം കാണുന്നുവോ???

Saturday 22 October 2011

sandhosh pandit

അരാജകത്വം സൃഷ്ടിക്കുന്ന അര്‍മാദം

സിനിമാ ചരിത്രത്തിലെ സംഭവമാവുകയാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. കേരളത്തില്‍ മൂന്നു തിയറ്ററുകളില്‍ മാത്രം വെള്ളിയാഴ്ച റിലീസ് ചെയ്ത കൃഷ്ണനും രാധയും മലയാളികളുടെ പരമ്പരാഗതമായ കാഴ്ചാ, പ്രേക്ഷകസങ്കല്‍പ്പങ്ങളെ തകിടം മറിക്കുന്നു. എറണാകുളത്തെ കാനൂസിലും തൃശൂരിലെ ബിന്ദുവിലും ചെറുപ്പക്കാര്‍ അരാജകത്വത്തോളമെത്തുന്ന അര്‍മാദം നടത്തുകയാണ്.
സിനിമയിലെ ഗാനങ്ങള്‍ക്ക് യു ട്യൂബ...ി...ലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും കമന്റായി കിട്ടിയ തെറിവിളികളുടെ ലൈവായ പെര്‍ഫോര്‍മന്‍സാണ് തിയറ്ററുകളില്‍ നടക്കുന്നത്. മിഥ്യാഭിമാനങ്ങളോ ഐ.ടിബിടി. ആകുലതകളോ മറന്ന് ഏലിയന്‍ സ്റ്റാറിന്റെ രക്തത്തിനായി പച്ചത്തെറിയുടെ അലര്‍ച്ചാപ്രവാഹം.

കൊടുങ്ങല്ലൂര്‍ ഭരണിയുടെ നല്ല നാളുകളില്‍ പോലും കേള്‍ക്കാന്‍ പറ്റിയിട്ടില്ലാത്ത, പറയുന്നവരെപ്പോലും ലജ്ജിപ്പിക്കുന്ന ലൈംഗികസങ്കല്‍പ്പങ്ങളാണ് പുറത്തുവരുന്നത്. അരിസ്‌റ്റോട്ടിലിന്റെ കഥാര്‍സിസ് തിയറിയുടെ സാധൂകരണമാണോ ഈ തിയറ്ററുകളില്‍ നടക്കുന്നതെന്നു സംശയിക്കണം.

പഴയകാലത്ത് തലയില്‍ മുണ്ടിട്ടു കള്ളുഷാപ്പില്‍ കയറുന്ന മാന്യന്മാരെപ്പോലെ, ഇന്നത്തെ യുവത ടീ ഷര്‍ട്ട് വലിച്ചുയര്‍ത്തി മുഖം മറച്ചാണ് തിയറ്ററിലേക്കു കയറുന്നതും ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നതും. പക്ഷേ, മാറ്റിനി കണ്ടിറങ്ങിയ ചെറുപ്പക്കാര്‍ മുദ്രാവാക്യ വിളികളുമായി സന്തോഷ് പണ്ഡിറ്റിന് അഭിവാദ്യമര്‍പ്പിച്ച് നീങ്ങിയപ്പോള്‍ മുഖങ്ങളെല്ലാം വെളിച്ചത്തായി. എം.ജി. റോഡില്‍ പത്തു മിനിറ്റോളം നീണ്ട ഗതാഗത തടസം. സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്ററിനു നേരെ വെള്ളക്കുപ്പികള്‍ പറക്കുന്നു. കാതടപ്പിക്കുന്ന മുദ്രാവാക്യവിളി. തെറി താരതമ്യേന കുറവ്.

തിയറ്ററിനകത്ത് സ്ഥിതി വളരെ വ്യത്യസ്തം. ഡര്‍ട്ടി പിക്ചറിന്റെ പ്രകേപനപരമായ ട്രെയിലര്‍ കണ്ടിട്ടും യുവാക്കള്‍ക്ക് ഒരു കൂസലുമില്ല. അവര്‍ നിശബ്ദം. പക്ഷേ, കൃഷ്ണനും രാധയും ടൈറ്റില്‍ സ്‌ക്രീനില്‍ തെളിഞ്ഞതോടെ കഥ മാറി. പിന്നെ രണ്ടര മണിക്കൂര്‍ നീണ്ട തെറിവിളിയുടെ പകല്‍പ്പൂരം.

സന്തോഷ് പണ്ഡിറ്റിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനോടെ അര്‍മാദത്തിന്റെ ഉച്ചസ്ഥായി. സിനിമയിലെ ആദ്യഗാനമായ രാത്രി ശുഭരാത്രി സ്‌ക്രീനില്‍ തെളിഞ്ഞതോടെ കാണികളുടെ പിടിവിട്ടു. പിന്നെ കൂട്ടനൃത്തമായി. ഷര്‍ട്ടൂരിയെറിഞ്ഞും പരമാവധി അശഌലച്ചുവടുകള്‍വെച്ചും അവര്‍ ആഘോഷിക്കുകയാണ്. സ്‌ക്രീനിനു മുന്നില്‍ ആഭാസനൃത്തവുമായി ആര്‍ത്തലയ്ക്കുന്ന മലയാളിയുവത.

ഡയലോഗുകളിലെല്ലാം പുട്ടിനു പീര പോലെ, അമ്പതു വര്‍ഷം മുമ്പുള്ള സെന്‍സിബിലിറ്റിയോടെ തത്വജ്ഞാനം വിളമ്പുന്നതൊന്നും ഈ ആര്‍ത്തലപ്പിനു മുന്നില്‍ കേള്‍ക്കാനേ ആവില്ല. ഒരു സാമ്പിള്‍. നായകന്‍ വ്യത്യസ്ത മതക്കാരിയായ നായികയെ വിവാഹം ചെയ്ത് ഒരുമിച്ചു താമസം തുടങ്ങുമ്പോള്‍ മൂന്നു കാര്യങ്ങള്‍ ഉപദേശിക്കുകയാണ്. ഒന്ന് മതവിശ്വാസം പാടില്ല. രണ്ടും മൂന്നും ഉപദേശങ്ങള്‍ കേള്‍ക്കാനാവില്ല. തെറിയുടെ കടലാണ് അലയടിക്കുന്നത്. കേള്‍ക്കാനായത് കാണികളുടെ കോറസ്. അടിയില്‍ *** പാടില്ല.
ഓരോ ഡയലോഗിനും വന്‍തെറിയാണ് അകമ്പടി. സന്തോഷ് പണ്ഡിറ്റ് സ്‌ക്രീനില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ സ്‌ക്രീനിനു മുന്നില്‍, കസേരയില്‍ കയറിയിരുന്ന് ഫോട്ടോക്ക് പോസു ചെയ്യുകയാണ് ഒട്ടുമിക്ക പേരും. ഇന്നേവരെ കേരളത്തിലെ തിയറ്ററുകളില്‍ കാണാത്ത സംഭവമാണ് പിന്നീടരങ്ങേറിയത്. പ്രൊജക്ടറിനും സ്‌ക്രീനിനും ഇടയില്‍ കൈകള്‍ ഉയര്‍ത്തിവെച്ച്, വിരലുകള്‍ കൊണ്ട്, വെള്ളക്കുപ്പികള്‍ കൊണ്ട്, സ്ത്രീകഥാപാത്രങ്ങളെ നിഴല്‍മാനഭംഗം നടത്തുന്ന കാണികള്‍.

രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട സിനിമക്കൊടുവില്‍ ജാഥയായി സന്തോഷ് പണ്ഡിറ്റിന് അഭിവാദ്യം അര്‍പ്പിച്ച്, ക്യൂവില്‍ തിങ്ങിനിറഞ്ഞവരെ പ്രോല്‍സാഹിപ്പിച്ച് പുറത്തേക്ക്. എം.ജി. റോഡില്‍ വീണ്ടും പത്തു മിനിറ്റ് ഗതാഗതതടസം.

അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിനു പിന്തുണയുമായി, കത്തുന്ന മെഴുകുതിരികളുമായി അച്ചടക്കത്തോടെ നീങ്ങിയ സമാനമുഖങ്ങളാണ് തിയറ്ററില്‍ അഴിഞ്ഞാടുന്ന ഈ യുവാക്കളുടേതും. ടോറന്റിലൂടെയും മറ്റും നല്ല സിനിമ കണ്ട് ഉദ്ദീപിക്കപ്പെട്ടവര്‍തന്നെ ഇവര്‍. എല്ലാവരും ലോവര്‍ മിഡില്‍ കല്‍സിനും മുകളിലുള്ളവര്‍. ഒരാളും സിനിമ കാണാനല്ല വന്നതെന്നു വ്യക്തം.
ഈ അര്‍മാദമാണ് മലയാള സിനിമയുടെ ഭാവി സൂചകമെങ്കില്‍.....

ഇല്ല, അതു താങ്ങാനാവില്ല..
 
എന്താണ് ശ്രീമാന്‍ 'സന്തോഷ്‌ പണ്ഡിറ്റ്‌ (??!!)' കാണിച്ചു കൂട്ടിയിരിക്കുന്നത് എന്നറിയാന്‍ തീയറ്ററില്‍ പോകാന്‍ നില്‍ക്കുന്നവരോട് ഒരു വാക്ക്... ഈ സിനിമ സീന്‍ 2 സീന്‍ കൂവല്‍ ആയിരിക്കും എന്ന് നിങ്ങള്‍ക്കും അറിയാമല്ലോ. നമ്മള്‍ തീയറ്ററില്‍ പോയിരുന്ന് ഇവനെ ചീത്ത വിളിച്ചാല്‍ ഇവന് വല്ലതും നഷ്ടപ്പെടാന്‍ ഉണ്ടോ?? നഷ്ടപ്പെടുന്നത് നമ്മള്‍ ടിക്കറ്റ്‌ കൌണ്ടറില്‍ കൊടുക്കുന്ന നമ്മുടെ പണം മാത്രമാണ്. ഈ പണത്തിന്‍റെ ഭൂരി... ഭാഗവും കിട്ടുന്നത് ഇതിന്‍റെ നിര്‍മാണവും, വിതരണവും നിര്‍വഹിച്ച ആ 'സാമദ്രോഹിക്കും.' നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ അവന്‍റെ ലക്ഷ്യവും ഇത് തന്നെ ആണ്. അങ്ങനെ വരുമ്പോള്‍ ഒരു ലക്ഷം പോലും നിര്‍മാണ ചെലവ് ഇല്ലാത്ത ഈ ചവറിലൂടെ ഈ 'മണ്ടന്‍' സമ്പാദിക്കുന്നത് 'ബുദ്ധിയുള്ള' നമ്മുടെ ലക്ഷങ്ങള്‍ ആവും..!!..പിന്നെ അതു കൊണ്ടാവും പിന്നെ അടുത്ത കളി. ഇനി പറയൂ ആരാണ് മണ്ടന്‍?? ഇത് കണ്ടേ അടങ്ങൂ എന്നുള്ളവര്‍ അല്‍പം വെയിറ്റ് ചെയൂ. നെറ്റില്‍ ഇത് എത്തിയാലുടന്‍ മാക്സിമം ആള്‍ക്കാര്‍ക്ക് നമുക്കിത് എത്തിച്ചു കൊടുക്കാം, അങ്ങനെ 'മലയാളി മണ്ടനല്ല' എന്ന് ഇത്തരക്കാര്‍ക്ക് മനസിലാക്കി കൊടുക്കാം. അല്ലെങ്കില്‍ 'നല്ല സിനിമ എന്ത്?' എന്ന് നമ്മെ മനസിലാക്കിതന്ന ഒരു മുന്‍ തലമുറയോട് നമ്മള്‍ ചെയ്യുന്ന പാപം ആയിരിക്കും അത്.... :-(